മുസ്തഫ കീത്തടത്തിന് കൈരളി ബുക്സ് വായനാ ലിഖിത പുരസ്കാരം

ഇരിട്ടി : കൈരളി ബുക്സിൻ്റെ അകം മാസിക വായനാ ലിഖിത സാഹിത്യ പുരസ്കാരം എഴുത്തുകാരനും സിനിമ സഹ സംവിധായകനുമായ മുസ്തഫ കീത്തടത്തിന്.
കൈരളി ബുക്സ് സംസ്ഥാന തലാടിസ്ഥാനത്തിൽ
നടത്തിയ മത്സരത്തിൽ കഥാപഠന വിഭാഗത്തിലാണ് മുസ്തഫ കീത്തടത്തിന് പുരസ്കാരം. വിനോയ് തോമസിൻ്റെ “രാമച്ചി” യുടെ കഥാപഠനമാണ് പുരസ്കാരത്തിനർഹമായത്.
കണ്ണൂർ ഇരിട്ടിക്കടുത്ത വള്ളിത്തോട്,
ഫാർമസിസ്റ്റായ മുസ്തഫ ആനുകാലികങ്ങളിൽ
കഥ കവിത നിരൂപണം സാഹിത്യ സംബന്ധിയായ ഫീച്ചറുകൾ എന്നിവ എഴുതിവരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉൾപ്പെടെയുള്ള മികച്ച പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതിയിരുന്ന മുസ്തഫ കീത്തടത്ത് പിന്നീട് സാഹിത്യത്തിൻ്റെ മറ്റു മേഖലകളിലും സജീവമായി. രണ്ട് കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ കൂടിയാണ്‌. അഞ്ചോളം സിനിമകളിൽ അസോസിയേറ്റ് ചെയ്തു.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദിശ സാംസ്കാരിക വേദിയുൾപ്പെടെ വിവിധ കലാ സാഹിത്യ സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇരിട്ടി നളന്ദ കലാസാഹിത്യ വേദി പ്രസിഡന്റായും, എഴുത്തിടം കേരള മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.പി.എ യുടെ (കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ) സജീവ പ്രവർത്തകനും സംഘാടകനുമാണ്. കേരള പ്രവാസി സംഗം വിളമനവില്ലേജ് പ്രസിഡണ്ടും
പു ക.സ ഇരിട്ടി ഏറിയ ജോ. സെക്രട്ടറിയുമായ മുസ്തഫ കീത്തടത്ത് സാമൂഹ്യ ജീവകാരുണ്യ രംഗത്തും സജീവമാണ്.

സുഭാഷ് ചന്ദ്രൻ്റെ നോവൽ പഠനം സമുദ്രശിലക്ക് തൃശൂർ പെരിങ്ങാവ് ഐശ്വര്യ വിമോഷും, കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി കവിതാ പഠനത്തിന് ലിബേഷ്കാരിയിലും സിന്ദു തടത്തെ സാമ്രാജ്യങ്ങൾ എന്ന യാത്രാവിവരണത്തിന് ഷൈസ.പി.യും പുരസ്കാരം നേടി. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തകാസ്വാദനത്തിന് വെള്ളാറ ടാഗോർ ഹൈസ്കൂൾ വിദ്യാർത്ഥി ഹൃദ്യക്ക് പ്രത്യേക പുരസ്ക്കാരം ലഭിച്ചു.