മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ കേരള രഞ്ജി ടീം പരിശീലകന്‍

മുൻ ഇന്ത്യൻ ക്രിക്കറ്ററും മലയാളി പേസ് ബൗളറുമായ ടിനു യോഹന്നാനെ കേരള രഞ്ജി ടീം പരിശീലകനായി നിയമിച്ചു. വിഖ്യാത പരിശീലകൻ ഡേവ് വാട്മോറിന്റെ പിൻഗാമിയായാണ് ടിനു കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിതനാവുന്നത്. കേരളത്തിൽ നിന്ന് രാജ്യാന്തര ടെസ്റ്റ് മത്സരത്തിൽ ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞ താരമാണ് ടിനു. കെസിഎ ആലപ്പുഴയിൽ ആരംഭിച്ച ഹൈ പെർഫോമൻസ് സെന്ററിന്റെ ആദ്യത്തെ ഡയറക്ടറാണ്.

ആഭ്യന്തര സീസണിൽ കേരള ക്രിക്കറ്റ് ടീം മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് ഡേവ് വടമോർ പരിശീലകസ്ഥാനത്ത് നിന്ന് പിന്മാറിയത്. എന്നാൽ ഇക്കഴിഞ്ഞ രഞ്ജിയിൽ കേരള ടീം വമ്പന്മാരെ അട്ടിമറിച്ച് സെമിയിൽ എത്തിയിരുന്നു.

ടിനു യോഹന്നാൻ ഇന്ത്യക്ക് വേണ്ടി മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 145 വിക്കറ്റും അദ്ദേഹം നേടി.

Leave a Reply

Your email address will not be published. Required fields are marked *