മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഹാജരാകാൻ ഇഡി നോട്ടീസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കും എൻഫോഴ്സ്മെന്റ് നോട്ടീസ്. അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.
ഐടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ആരായാനാണ് രവീന്ദ്രനെ വിളിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.