മൂന്നാം സെമസ്റ്റർ ബിരുദ മൂല്യനിർണയം


മൂന്നാം സെമസ്റ്റർ ബിരുദം (C.B.C.S.S. – O.B.E. – 2019 അഡ്മിഷൻ – റഗുലർ), (C.B.C.S.S. 2014 മുതൽ 2018 അഡ്മിഷൻ വരെ- സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ബിഎസ് സി ഓണേഴ്സ് (C.B.C.S.S. 2014 അഡ്മിഷൻ മുതൽ – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകളുടെ കേന്ദ്രീകൃത നിരീക്ഷണ മൂല്യനിർണയ ക്യാംപുകൾ 15.06.2021 മുതൽ ഏഴു കേന്ദ്രങ്ങളിൽ തുടങ്ങി. 28.06.2021ന് മൂല്യനിർണയ ക്യാംപുകൾ അവസാനിക്കും. നിയമന ഉത്തരവ് ലഭിച്ച എല്ലാ അധ്യാപകരും തങ്ങൾക്ക് അനുവദിച്ച ഉത്തരപേപ്പറുകൾ അതത് കേന്ദ്രങ്ങളിൽ നിന്ന് ഉടൻ കൈപ്പറ്റി, നിശ്ചിത ദിവസത്തിനകം മൂല്യനിർണയവും മാർക്ക് എൻട്രിയും പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. എ. അറബിക്, ബി. എ. ഇംഗ്ലീഷ് പ്രൊജക്റ്റ് മൂല്യനിർണയവും പ്രായോഗിക/ വാചാ പരീക്ഷകളും 24.06.2021, 25.06.2021, 26.06.2021 തീയതികളിൽ ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020), ബിരുദാനന്തര ബിരുദ (ഒക്റ്റോബർ 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 22.06.2021 വരെയും പിഴയോടു കൂടെ 24.06.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 29.06.2021 വരെയും നീട്ടി.

അഫീലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ എം. സി. എ. പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് 22.06.2021 വരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് 28.06.2021 വരെയും സർവകലാശാലയിൽ സമർപ്പിക്കാം.

ടൈംടേബിൾ

30.06.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ(ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രാക്റ്റിക്കൽ മാർക്ക് സമർപ്പണം

മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പ്രായോഗിക പരീക്ഷയുടെ മാർക്ക് 21.06.2021 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.

പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ

· ആറാം സെമസ്റ്റർ ബി. എസ് സി. ബയോ ഇൻഫർമാറ്റിക്സ്ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം / വാചാ പരീക്ഷ 19.06.2021 ന് ഓൺലൈനായി നടത്തുന്നതാണ്. പ്രാക്ടിക്കൽ പരീക്ഷ 12.07.2021 ന് നടത്തും.

· നാലാം സെമസ്റ്റർ എം. ടി. ടി. എം. ഡിഗ്രി (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെൻറ്ററി – ഏപ്രിൽ 2021) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 26.06.2021 ന് ഓൺലൈനായി നടക്കും.

· നാലാം സെമസ്റ്റർ എം. എ. അറബിക് ഡിഗ്രി (സി. ബി. എസ്. എസ്. – റഗുലർ/ സപ്ലിമെൻറ്ററി – ഏപ്രിൽ 2021) പ്രായോഗിക പരീക്ഷ/ പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 23.06.2021, 24.06.2021 തീയതികളിൽ ഓൺലൈനായി നടത്തുന്നതാണ്. ടൈംടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ ഏപ്രിൽ 2020 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനുളള അപേക്ഷകൾ സമർപ്പിക്കുന്നതിനുളള സമയപരിധി 22.06.2021 വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.