മെസ്സി ബാഴ്സലോണ വിട്ടു

ബാഴ്സലോണ: എഫ്.സി ബാഴ്സലോണയുമായുള്ള നീണ്ട പതിനെട്ട് വർഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണൽ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങൾ കാരണം കരാർ പുതുക്കാൻ കഴിയാത്തതിനാൽ ലയണൽ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ ഇന്ന് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു

ഇന്ന് മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള കരാർ പുതുക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതൽ ഇതുവരെയും ബാഴ്സയിൽ ചെലവഴിച്ച മെസ്സി തുടർന്നും കരാറിലേൽപ്പെടുമെന്നുതന്നെയാണ് ആരാധകരുൾപ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.