കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ബസില്‍ 22 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.