മെൻഡിസിന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് ശ്രീലങ്കൻ ബാറ്റ്സ്മാൻ കുശാൽ മെൻഡിസിനെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻറെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഫീൽഡിംഗ് നടത്തുകയായിരുന്ന മെൻഡിസ് നെഞ്ചിൽ കൈവച്ച് മൈതാനത്ത് ഇരുന്നു. ഉടൻ എത്തിയ മെഡിക്കൽ സംഘത്തിൻറെ നിർദ്ദേശപ്രകാരം ഗ്രൗണ്ട് വിട്ടിറങ്ങിയ മെൻഡിസിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇ.സി.ജി പരിശോധനയിൽ ഹൃദയം സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി. നിർജ്ജലീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളാകാം കാരണമെന്നും അദ്ദേഹത്തിൻറെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയില്ലെന്നും പ്രാഥമിക നിഗമനം. കുശാൽ മെൻഡിസിൻ പകരം കമിന്ദു മെൻഡിസ് ടീമിലെത്തി. കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 277 റണ് സെടുത്തു. ആദ്യ ടെസ്റ്റിൻറെ ആദ്യ ഇന്നിങ്സിൽ 131 പന്തിൽ 54 റണ്സും രണ്ടാം ഇന്നിങ്സിൽ 48 റണ്സുമാണ് മെൻഡിസ് നേടിയത്.