മെട്രോ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചു
പേട്ട സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പങ്കെടുക്കും
കൊച്ചി: തിങ്കളാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ മെട്രോ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചു. 10 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. പരമാവധി അറുപത് രൂപയായിരുന്നത് ഇനി മുതല്‍ 50 രൂപയാക്കും. മിനിമം ചാര്‍ജ് 10 രൂപയാക്കി. 10, 20, 30, 50 രൂപ എന്നിങ്ങനെ നാലു നിരക്കുകളാണ് ഇനിയുണ്ടാവുക.
കൊച്ചി വണ്‍ കാര്‍ഡുകാര്‍ക്കും നിരക്ക് ഇളവ് ബാധകമായിരിക്കും. അവധി ദിനത്തിലും വാരാന്ത്യത്തിലും ഇളവുകള്‍ ഉണ്ടാകും. അഞ്ചു സ്റ്റേഷന് പരിധിയിലുള്ള യാത്രക്ക് 20 രൂപയും 12 സ്റ്റേഷന് പരിധിയിലുള്ള യാത്രക്ക് 30 രൂപയും അടുത്ത 12 സ്റ്റേഷന് പരിധിക്ക് 50 രൂപയുമാകും നിരക്കുകള്‍.
നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയുള്ള യാത്ര തിങ്കളാഴ്ച മുതല്‍ പേട്ട വരെയാക്കും. പേട്ട സര്‍വീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പങ്കെടുക്കും.നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ്. ഇതാണ് തിങ്കളാഴ്ച മുതല്‍ പേട്ടയിലേക്കും നീളുന്നത്.