മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തലശ്ശേരിയിലുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2023 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വൈകീട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പ്രവൃത്തി സമയം. താൽപര്യമുള്ള ബിരുദവും ബി എഡും ഉള്ള ഉദ്യോഗാർഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 13ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700596.