മൈസൂരു കൂട്ടബലാത്സംഗ കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
മൈസൂരു കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്.
സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം. ഇതേതുടര്‍ന്ന് നാട്ടുകാരായ 30 പേരെ ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസെത്തി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വഴിത്തിരിവ് ഉണ്ടായത്.