മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(മെയ് 19 ബുധനാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെ ഐഎംഎ ഹാള്‍, തളിപ്പറമ്പ, മൊറാഴ സബ്സെന്റര്‍, ഏഴോം നരിക്കോട് വായനശാല, കുറുവേലി എ എല്‍ പി സ്‌കൂള്‍, മാത്തില്‍ എന്നിവിടങ്ങളിലും രാവിലെ 10 മണി മുതല്‍ 12.30 വരെ അങ്ങാടിക്കടവ് പ്രാഥമികോരോഗ്യകേന്ദ്രത്തിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് നാല് മണി വരെ കരിക്കോട്ടക്കരി പ്രാഥമികോരോഗ്യകേന്ദ്രത്തിലുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു