മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 9) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പല്‍പ്പു മെമ്മോറിയല്‍ സ്‌കൂള്‍ കണിച്ചാര്‍ (രാവിലെ 10-വൈകിട്ട് നാലു മണി), അടുത്തില ഇ എം എസ് സ്മാരക വായനശാല (രാവിലെ 10 മണി-ഉച്ചക്ക് 12.30), പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് ഫെസിലിറ്റി സെന്റര്‍ (ഉച്ചക്ക് രണ്ട്-വൈകിട്ട് നാലു മണി), പെരുമ്പടവ് മറിയം ഓഡിറ്റോറിയം (രാവിലെ 10-ഉച്ചക്ക് 12 മണി), എരമം കണ്ണപ്പള്ളി പൊയില്‍ (ഉച്ചക്ക് ഒരു മണി-വൈകിട്ട് മൂന്ന്), മൊറാഴ കുടുംബാരോഗ്യകേന്ദ്രം (രാവിലെ 10-വൈകിട്ട് നാലു മണി), തളിപ്പറമ്പ് താലൂക്കാശുപത്രി (രാവിലെ 10-വൈകിട്ട് നാലു മണി) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.