മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 12) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പിണറായി ആർ സി അമല ബേസിക് യു പി സ്കൂൾ, പയ്യന്നൂർ ബിഎം എൽപി സ്കൂൾ, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, ചാവശ്ശേരി പറമ്പ് കോളനി, ഉളിക്കൽ വയത്തൂർ യു പി സ്കൂൾ. എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും കടമ്പേരി എ എല്‍ പി സ്‌കൂളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് നാല് മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.