മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 13) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. തെരൂര്‍ യു പി സ്‌കൂള്‍ കീഴല്ലൂര്‍, കയനി യു പി സ്‌കൂള്‍ മട്ടന്നൂര്‍, പേരാവൂര്‍ താലൂക്കാശുപത്രി, കൈതേരി വെസ്റ്റ് എല്‍ പി സ്‌കൂള്‍, തളിപ്പറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും പെരളശ്ശേരി മൂന്ന് പെരിയ ശിശുമന്ദിരത്തില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും മക്രേരി എല്‍ പി സ്‌കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട്് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.