മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂണ്‍ 16) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. എരിപുരം പബ്ലിക് ലൈബ്രറി, മാത്തില്‍ ഹൈസ്‌കൂള്‍, ചാലാട് ഗവ. യു പി സ്‌കൂള്‍ പള്ളിക്കുന്ന്, തളിപ്പറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും അനങ്ങോട് സാംസ്‌കാരിക നിലയം കണിച്ചാര്‍, ആലിങ്കീല്‍ ചെറുവക്കര എല്‍ പി സ്‌കൂള്‍ നാറാത്ത് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ണാടിപ്പറമ്പ് എ വി കുഞ്ഞപ്പന്‍ സ്മാരക വായനശാലയില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാല് മണി വരെയും കൊട്ടിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.