മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
(ജൂണ്‍ 25) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വലിയപാറ, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, കമ്മ്യൂണിറ്റി ഹാള്‍ മലപ്പട്ടം, വലിയകുണ്ട് കോളനി അംഗന്‍വാടി ചേലോറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും വയക്കര അല്‍ മഖര്‍ യത്തീംഖാനയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പാര്‍വതി ഓഡിറ്റോറിയം കാക്കയങ്ങാട് ടൗണ്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ചെട്ടിയാമ്പറമ്പ് ദേശീയ വായനശാല, പുളിങ്ങോം വ്യാപാര ഭവന്‍ ഹാള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.