മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 3) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സാമൂഹ്യാരോഗ്യകേന്ദ്രം പാപ്പിനിശ്ശേരി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഡോ. അംബേദ്കര്‍ വായനശാല, പുഞ്ചവയല്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയും ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, ചന്ദന്‍ മെമ്മോറിയല്‍ സ്‌കൂള്‍ വെല്ലൂര്‍, ഗവണ്‍മെന്റ് യു പി സ്‌കൂള്‍ തില്ലങ്കേരി, കൊറ്റാളി സബ്സെന്റര്‍ പുഴാതി, നരിക്കോട് ജിഎന്‍ യു പി സ്‌കൂള്‍ ഏഴോം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.