മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 5 ബുധനാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ബ്ലാത്തൂര്‍ ഗാന്ധി വിലാസം യു പി സ്‌കൂള്‍, തളിപ്പറമ്പ് താലൂക്കാശുപത്രി, കണ്ണപുരം പ്രാഥമികാരോഗ്യകേന്ദ്രം, പുളിമ്പറമ്പ റെഡ്സ്റ്റാര്‍ വായനശാല, പെരിങ്ങോം ഉമ്മറപ്പൊയില്‍ സിഎഫ്എല്‍ടിസി, സിആര്‍പിഎഫ് ക്യാമ്പ് പെരിങ്ങോം (ജീവനക്കാര്‍ക്ക് മാത്രം) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.