മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 13) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഖിദ്മ തണല്‍ അവരപ്പറമ്പ് കുറുവ, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഏഴിമല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പാലക്കോട്, കോട്ടൂര്‍ സബ്‌സെന്റര്‍ ശ്രീകണ്ഠാപുരം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും മാതോടം എല്‍ പി സ്‌കൂള്‍ നാറാത്ത്, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം, കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ എ യു പി സ്‌കൂള്‍, അലക്‌സ് നഗര്‍ സത്യന്‍ സ്മാരക വായനശാല എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും വിജ്ഞാന പോഷിണി വായനശാല പുള്ളിയോട് വെസ്റ്റ്, കോളയാട് വയോജന കേന്ദ്രം, പെരുവ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.