മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (ജൂലൈ 18) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പാല സ്‌കൂള്‍ മുഴക്കുന്ന്, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, മറിയം ഓഡിറ്റോറിയം പെരുമ്പടവ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും തുടര്‍ വിദ്യാകേന്ദ്രം വളയങ്ങാട്, വലിയന്നൂര്‍ ഹോളി മൗണ്ട്, തളിപ്പറമ്പ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, ചെറുവക്കര എല്‍ പി സ്‌കൂള്‍ ആലിങ്കീഴ്, അടിയരിക്കടവ് പ്രൈം സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിംഗ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.