മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 19) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിന്തട്ട എ കെ ജി മന്ദിരം, അരയമ്പത്ത് സരസ്വതി വിലാസം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും, കാങ്കോല്‍ കക്കിരിയാട് വായനശാല, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും ചെറുവിച്ചേരി എല്‍ പി സ്‌കൂള്‍, കൊളപ്പ വയോജന കേന്ദ്രം, കാര്‍ത്തികപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, ചൊതാവൂര്‍ ഹൈസ്‌കൂള്‍ പന്ന്യന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.