മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 24) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഫാത്തിമ മാതാ യു പി സ്‌കൂള്‍ കുടിയാന്മല, മണ്ണേരി വായനശാല ഊരത്തൂര്‍, മേലെ ചമ്പാട് വെസ്റ്റ് യു പി സ്‌കൂള്‍ പന്ന്യന്നൂര്‍, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, ശ്രീനീലിയാര്‍ ഭഗവതി കോട്ടം ഓഡിറ്റോറിയം പുണിയംകോട് മാതമംഗലം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി. കല്ലേറ്റു കടവ് വായനശാല രാമന്തളി, ഇരിണാവ് ഹിന്ദു എല്‍ പി സ്‌കൂള്‍, കക്കാട് കോര്‍ജന്‍ യു പി സ്‌കൂള്‍, ഇരിക്കൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയക്ക് 12.30 വരെ. ടാഗോര്‍ വായനശാല കുന്നെരു, മൊറാഴ കുഞ്ഞറയല്‍ സബ്സെന്റര്‍, ജ്യോതി ഭവന്‍ മേലേചൊവ്വ, മുണ്ടക്കൈ പറമ്പു ഫാറൂക്ക് പള്ളി ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു