മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂലൈ 25) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കാവിന്‍മ്മൂല എല്‍ പി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, പനംപറ്റ യു പി സ്‌കൂള്‍, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, അന്നൂര്‍ വില്ലേജ് ഹാള്‍, എളമ്പേരം പൊതുജന വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും തളിപ്പറമ്പ താലൂക്കാശുപത്രി, പേരാവൂര്‍ താലൂക്കാശുപത്രി, ജിഎംയുപി സ്‌കൂള്‍ ചെറുപുഴ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയക്ക് 12.30 വരെയും സിറാജുല്‍ ഉലൂം മദ്രസ അരിപ്പാമ്പ്ര, വടശ്ശേരിമണല്‍ വായനശാല, സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു