മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഞായറാഴ്ച (ആഗസ്ത് 15) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ, മട്ടന്നൂർ വയോജന വിശ്രമകേന്ദ്രം, കീഴല്ലൂർ തെരൂർ മാപ്പിള സ്കൂൾ, പെരുവ പെരുന്തോടി സ്കൂൾ, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെയും പൊയിൽ ഇരിങ്ങൽ യുവജന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, കരിക്കോട്ടക്കരി സെൻ്റ് തോമസ് പാരിഷ്ഹാൾ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയും തളിപ്പറമ്പ താലൂക്കാശുപത്രി, പേരാവൂർ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.