മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ചൊവ്വാഴ്ച (ആഗസ്ത് 17) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. യങ് സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ് കടന്നപ്പള്ളി, എഫ് ഡബ്ല്യൂ സി കോട്ടൂർ, സെന്റ് ജോസഫ് UP സ്കൂൾ പുലിക്കുറുമ്പ,
മുറിയാത്തോട് കമ്മ്യൂണിറ്റി ഹാൾ പട്ടുവം,സാംസ്‌കാരിക നിലയം പുന്നച്ചേരി,കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ പെരളശ്ശേരി, പാട്യം വെസ്റ്റ് യു പി സ്കൂൾ എന്നിവിടങ്ങളിൽ
രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും രാമന്തളി പി എച്ച് സി, കീഴ്പ്പള്ളി സി എച്ച് സി എന്നിവിടങ്ങളിൽ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും എട്ടികുളം എഫ് എച്ച് സി, അങ്ങാടിക്കടവ് പി എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു