മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ (ആഗസ്ത് 20) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കമ്മ്യൂണിറ്റി ഹാള്‍, മലപ്പട്ടം, പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം, ഷണ്‍മുഖവിലാസം സ്‌കൂള്‍ പെരളശ്ശേരി, കറുവത്ത് കോളനി പെരുവ, പേരാവൂര്‍ താലൂക്ക് ആശുപത്രി, വിളക്കോട് സ്‌കൂള്‍ മുഴക്കുന്ന് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ട് മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.