മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


ചൊവ്വാഴ്ച (ആഗസ്ത് 24) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സെന്റ് തോമസ് പാരിഷ് ഹാള്‍ കരുവഞ്ചാല്‍, ജി എച്ച് എസ് എസ് കടന്നപ്പള്ളി, സ്മാരക നിലയം പുന്നച്ചേരി, എഫ് ഡബ്ല്യൂ സി കോട്ടൂര്‍ കൂട്ടുമുഖം, ചാല ദേവി വിലാസം സ്‌കൂള്‍ എടക്കാട്, കാരിയാട്ടുപുറം മദ്രസ്സ പാട്ടിയം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും എട്ടിക്കുളം പി എച്ച് സി, കീഴ്പ്പള്ളി പി എച്ച് സി എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും, രാമന്തളി പി എച്ച് സി, അങ്ങാടികടവ് പി എച്ച് സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു