മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ വ്യാഴാഴ്ച (സെപ്തംബര്‍ രണ്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, പലേരി എല്‍ പി സ്‌കൂള്‍ കണ്ണാടിപറമ്പ്, ചെറുപഴശ്ശി എ എല്‍ പി സ്‌കൂള്‍ അരയടത്തുചിറ, അഴീക്കോട് സി എച്ച് സി, കോട്ടക്കുന്ന് എല്‍ പി സ്‌കൂള്‍, മൊകേരി ഈസ്റ്റ് യു പി സ്‌കൂള്‍ പാറമ്മല്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണിവരെയും എട്ടിക്കുളം പി എച്ച് സി, ന്യൂ മാഹി ടൗണ്‍, കീഴ്പ്പള്ളി സി എച്ച് സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പി എച്ച് സി, പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണിവരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.