മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ശനിയാഴ്ച (സപ്തംബര്‍ നാല്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മാതമംഗലം ഗവ.എല്‍ പി സ്‌കൂള്‍, ഇരിണാവ് ഹിന്ദു എല്‍ പി സ്‌കൂള്‍, കക്കാട് കോര്‍ജന്‍ യു പി സ്‌കൂള്‍, പഴശ്ശി എ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും വെള്ളോറ എ യു പി സ്‌കൂള്‍, മൊറാഴ എഫ് ഡബ്ല്യു സി, പള്ളിക്കുന്ന് രാധവിലാസം സ്‌കൂള്‍, തരിയേരി സുഭാഷ് സ്മാരക വായനശാല എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയും ചപ്പാരപ്പടവ് സേവാ ഗ്രാമം ഗ്രാമ കേന്ദ്രം വിമലശ്ശേരി വാര്‍ഡ് 18, മാട്ടൂല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, പിണറായി ആര്‍ സി അമല ബേസിക് യു പിസ്‌കൂള്‍, പന്ന്യന്നൂര്‍ കോട്ടക്കുന്ന് വായനശാല, തില്ലങ്കേരി ഗവ.യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.