മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 10 തിങ്കളാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ശിവപുരം ഗവ. എല്‍ പി സ്‌കൂള്‍, മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, പെരിങ്ങോം ഉമ്മറപ്പൊയില്‍ സിഎഫ് എല്‍ടിസി, ചൊടവൂര്‍ ഹൈസ്‌കൂള്‍ പന്ന്യന്നൂര്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.