മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ബുധന്‍ (സപ്തംബര്‍ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജി എച്ച് എസ്് മാത്തില്‍, ഇടനാട് വെസ്റ്റ് എ എല്‍ പി സ്‌കൂള്‍ എടാട്ട്, ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, ഗവ. യു പി സ്‌കൂള്‍ പൂപ്പറമ്പ, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍ പിണറായി, കോളയാട് മദ്രസ്സ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, കണ്ണൂര്‍ എക്‌സ്‌പോര്‍ട്‌സ് വലിയന്നൂര്‍, ഡോ. പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൂനാംപള്ള കോളനി കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയും താഴെ ചൊവ്വ വോള്‍ക്കര്‍ ഹീറോ മോട്ടോര്‍സില്‍ ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് മൂന്നു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.