മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ വെള്ളി (സപ്തംബര്‍ 17) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ആശുപത്രി, ചെറുപാറ പാരിഷ് ഹാള്‍ തേര്‍ത്തല്ലി, പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം, അടുവാപുറം എ കുഞ്ഞിക്കണ്ണന്‍ സ്മാരക വായനശാല, സബ്സെന്റര്‍ നിടുമ്പ്രം നിയര്‍ ചൊക്ലി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഏഴോം പി എച്ച് സി, വലിയപാറ ജി എല്‍ പി സ്‌കൂള്‍ കുത്തുപറമ്പ, വിളമന എസ് എന്‍ ഡി പി ഹാള്‍, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും കേളകം പി എച്ച് സി, കാലാങ്ങോട് നവോദയ വായനശാല, ചാലില്‍ കോളനി, പെരുവ, ആര്യങ്കോട് കോളനി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.