മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ശനി (സപ്തംബര്‍ 18) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മാതമംഗലം ഗവ.എല്‍ പി സ്‌കൂള്‍, ഇരിണാവ് ഹിന്ദു എല്‍ പി സ്‌കൂള്‍, പാവന്നൂര്‍ എ എല്‍ പി സ്‌കൂള്‍, അത്താഴക്കുന്ന് ബദര്‍പള്ളി ബദരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും വെള്ളോറ എ യു പി സ്‌കൂള്‍, മൊറാഴ സബ്‌സെന്റര്‍ കുഞ്ഞരയാല്‍, തളാപ്പ് സബ്‌സെന്റര്‍ പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം, പിണറായി ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍, മൊകേരി ഈസ്റ്റ് യു പി സ്‌കൂള്‍ പാറമ്മേല്‍, തില്ലങ്കേരി ഗവ.യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കുറുവോട്ടുമൂല സെന്‍ട്രല്‍ സി ആര്‍ സി വായനശാലയില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 3.30 വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.