മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോട്ടകം സ്വദേശിനി ശിവാനിയാണ് തൂങ്ങിമരിച്ചത്. രാവിലെയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ശിവാനിയെ കണ്ടത്.രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ്.
മൊബൈൽ ഫോൺ ഉപയോഗം അമിതമായതിന്റെ പേരിൽ ഇന്നലെ രാത്രി മാതാവ് കുട്ടിയെ ശാസിച്ചിരുന്നു ഇതിന് പിന്നാലെ മുറിയിൽ കയറിയ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു