മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പ​ണം; അർണബ് ഗോ​സ്വാ​മി​യെ ​സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

മും​ബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യെ ന​വി​മും​ബൈ​യി​ലെ ത​ലോ​ജ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി. അ​ലി​ബാ​ഗി​ലെ മു​നി​സി​പ്പ​ൽ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ അ​ർ​ണ​ബ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ക്വാ​റ​ന്‍റൈ​ൻ ക​ന്ദ്ര​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ർ​ണ​ബ് സ​ജീ​വ​മാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ അ​ർ​ണ​ബി​ന് മൊ​ബൈ​ൽ ഫോ​ൺ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി അ​ലി​ബാ​ഗ് ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ക​ത്തെ​ഴി​യ​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന്  അറസ്റ്റിലായ അർണബിനേ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്ൽ്.