മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച്, ആറ് ക്ലാസുകളിലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ള രക്ഷാകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.
അപേക്ഷയുടെ മാതൃക സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസിലും പട്ടുവത്തുള്ള ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ഇരിട്ടി, തളിപ്പറമ്പ്, പേരാവൂര്‍, കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കുട്ടി പഠിച്ചുവരുന്ന സ്‌കൂളിലെ അവസാനം എഴുതിയ പരീക്ഷകളുടെ മാര്‍ക്ക്, പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം പ്രൊജക്ട് ഓഫീസര്‍/എം ആര്‍ എസ് സീനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് ജൂണ്‍ 10 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.