മോഹൻലാലിന് അറുപത്തിരണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് യുവരാജ് സിംഗ്

മലയാളത്തിൻറെ മഹാനടൻ മോഹൻലാലിൻ അറുപത്തിരണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്. നിത്യഹരിത സൂപ്പർതാരത്തിൻ ജൻമദിനാശംസകൾ. നിങ്ങൾക്ക് അനുഗ്രഹീതവും ആരോഗ്യകരവുമായ ഒരു വർഷം ആശംസിക്കുന്നു,” യുവി ട്വിറ്ററിൽ കുറിച്ചു. ഇതിൻ പിന്നാലെയാണ് മോഹൻലാലിൻ ജൻമദിനാശംസകൾ നേർന്ന് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഇവർക്ക് ജൻമദിനാശംസകൾ നേർന്നത്. “എൻറെ പ്രിയപ്പെട്ട ലാലിനു ജൻമദിനാശംസകൾ. മമ്മൂട്ടിയുടെ ആശംസകൾ അദ്ദേഹത്തിൻറെ ആരാധകരും സ്വീകരിച്ചു, താരത്തിൻറെ ജൻമദിനാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോ ശ്രദ്ധേയമാണ്. ആരാധകർ പങ്കുവച്ച വീഡിയോയിൽ കേക്ക് മുറിച്ച് ‘അല്ലിയമ്പൽ കടവിൽ’ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത് കാണാം. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആൻറണി പെരുമ്പാവൂർ, മറ്റ് സുഹൃത്തുക്കൾ എന്നിവർക്കൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്നത്.