യുഎഇ മുന്‍ കോണ്‍സല്‍ ജനറലിൻ്റെ ബാഗുകള്‍ കസ്റ്റംസ് പരിശോധിച്ചു

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ അല്‍ സാബിയുടെ ബാഗുകള്‍ കസ്റ്റംസ് പരിശോധിച്ചു. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

നയതന്ത്ര പ്രതിനിധികള്‍ക്കു പരിരക്ഷ ഉള്ളതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമാണ് കസ്റ്റംസ് പരിശോധന. കോണ്‍സല്‍ ജനറല്‍ കോവിഡ് ലോക്ക് ഡൗണിനു മുമ്ബു തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു.

യുഎഇയിലേക്ക് തിരിച്ചയയ്ക്കാന്‍ എത്തിയ ബാഗേജാണ് ഇപ്പോള്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍നിന്ന്  മൊബൈല്‍ ഫോണുകളും രണ്ടു പെന്‍ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട്.