യുഎസില്‍ മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടലില്‍ മുങ്ങിമരിച്ചു

ചീരഞ്ചിറ: യുഎസില്‍ മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടലില്‍ മുങ്ങിമരിച്ചു.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് ‍ മരിച്ചത്.

ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായതെന്നും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പെട്ടതായും സൂചനയുണ്ട്.

ഐടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്.