ലക്നൗ: യുപിയിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. മന്ത്രിയും ചർതാവാലിൽ നിന്നുള്ള എംഎൽഎയുമായ വിജയ് കശ്യപ് ആണ് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ നിയമസഭാംഗമാണ് കശ്യപ്.