യുവജനങ്ങൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യ പരിശീലനവും ജോലിയും

ധാരാളം തൊഴിൽ സാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽ നൈപുണികളിൽ സൗജന്യ പരിശീലനം നേടാൻ പട്ടികവർഗ യുവതീ യുവാക്കൾക്ക് അവസരം. സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്സിൽ പരിശീലത്തിന് വേണ്ട എല്ലാ ചെലവും വകുപ്പു വഹിക്കും. പുറമെ പ്രതിമാസ സ്റ്റൈപ്പന്റും നൽകും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന മുഴുൻ പേർക്കും തൊഴിൽ ലഭ്യമാക്കും. ക്രിയേറ്റീവ്, ഐടി അനുബന്ധ മേഖലകളിൽ ജോലി നേടാൻ അനുയോജ്യമായ കോഴ്സുകളാണ് ഇവ. അഭിരുചി നിർണയ പരിക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട, പ്ലസ് ടു പാസായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 26 വയസ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. കോഴ്സുകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് 96560 39911 എന്ന നമ്പരിൽ വിളിക്കാം. വെബ്സൈറ്റ്: amd.edu.in