യുവതിയെയും രണ്ടു മക്കളെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെയും രണ്ടു മക്കളെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കയറ്റം ആലൂർ ആട്ടയിൽപടി കുട്ടി അയ്യപ്പൻ മകൾ ശ്രീജ (28) അഭിഷേക് (6) അഭിനവ് (4) എന്നിവരെയാണ് ഇന്നു രാവിലെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് മുതൽ ഇവരെ കാണാതായിരുന്നു. മേഴത്തൂർ സ്വദേശി രതീഷാണ് മരിച്ച ശ്രീജയുടെ ഭർത്താവ്. തൃത്താല പോലീസ് ഷോർണൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു വേണ്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.