യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.കൊടുങ്ങല്ലൂര്‍ സ്വദേശി പുതിയ വീട്ടില്‍ റിയാസ് (28) ആണ് മരിച്ചത്. എറിയാട് ചൈതന്യ നഗറിനു സമീപം ആള്‍ താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്ബിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള ഒഴിഞ്ഞ പറമ്പിൽ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

എറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിയാസ്. മാങ്ങറാം പറമ്ബില്‍ നാസറിന്റെ ഭാര്യയും വസ്ത്ര വ്യാപാരിയുമായ റിന്‍സി (30)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം റിയാസ് ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടി പൊലീസ് കഴിഞ്ഞ രാത്രിയിലും ബന്ധുവീടുകള്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.