യുവതിയെ ഭർത്താവിന്റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനി അർച്ചന(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കട്ടച്ചൽക്കുഴിയിലെ വാടകവീട്ടിലായിരുന്നു സുരേഷും അർച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അർച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു.