യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു

ആലപ്പുഴ: പൂച്ചാക്കലിൽ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിൻലാലിനെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഒരു പെൺകുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു.