രഖിലിന്റെ സുഹൃത്ത് ആദിത്യനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പൊലീസ്.
മാനസയുടെ കൊലപാതകത്തില്‍ പ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ആദിത്യന് ാെപലീസ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. രഖിലുമായി നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നിലവില്‍ പിടിയിലായ പ്രതികളെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരുടെ സാന്നിധ്യത്തിലായിരിക്കും ആദിത്യനെ ചോദ്യം ചെയ്യുക. രഖിലുമൊത്ത് ആദിത്യന്‍ ബീഹാര്‍ യാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.