രണ്ടാം കടവ് വാർഡി നേ സമ്പൂർണ ഡിജിറ്റൽ വാർഡായി അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ കുന്നേൽ പ്രഖ്യാപിച്ചു

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമമായി പ്രഖ്യാപിച്ചു.
എസ് എസ്എൽ +2 ഉന്നതവിജയം നേടിയവരെ ആദരിക്കുകയും ചെയ്തു
ഇനിമുതൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഡിജിറ്റൽ ഗ്രാമം ആയി. നീണ്ട കാലയളവിലെ കാത്തിരിപ്പിന് ശേഷം അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ എല്ലാ വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത അതിന്റെ പേരിൽ കുട്ടികൾക്ക് പഠിക്കാൻ പറ്റാത്ത ആകുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

ഇതിന് പരിഹാരമെന്നോണം വാർഡ് മെമ്പർ എൽസമ്മ ജോസഫിന്റെ നേതൃത്വത്തിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും തൽഫലമായി ഈ വാർഡിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളും ചെയ്തു. രണ്ടാം കടവ് ഇടവക വികാരി റവ ഫാ. ലിൻസൺ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി തോമസ് വലിയതോട്ടി വാണിയപ്പാറ പഞ്ചായത്ത് മെമ്പർമാർ സീമ സനോജ്, ജോസ് പുതുപ്പറമ്പിൽ , ജെയ്സൺ പേരക്കാട്ട്, ജിനു കറുകത്തറ, തുടങ്ങിയവർ സംസാരിച്ചു