രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ ഒന്‍പത് മണിക്ക് നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം. സ്ത്രീസമത്വത്തിനും പ്രധാന്യം നല്‍കും.

ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്മാന്‍, നന്മാറ എംഎല്‍എ കെ ബാബു, കോവളം എംഎല്‍എ എ വിന്‍സന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുറഹ്മാനും, കെ ബാബുവും രാവിലെ എട്ട് മണിക്ക് സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എ വിന്‍സന്റ് പിന്നീടായിരിക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

മേയ് 31, ജൂലൈ 1,2 തിയതികളില്‍ ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗ​ത്തി​ൽ പൊ​തു​ച​ർ​ച്ച ന​ട​ത്തും. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പുതുക്കിയ ബ​ജ​റ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. ക​ഴി​ഞ്ഞ ബ​ജ​റ്റി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​കും പു​തി​യ ബ​ജ​റ്റും. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, വാ​ക്​​സി​ൻ വാ​ങ്ങ​ൽ, പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ബ​ജ​റ്റി​ൽ ഇ​ടം​ പി​ടി​ക്കാന്‍ സാധ്യതയുണ്ട്.