രണ്ട് കളിക്കാർക്ക് കോവിഡ് ;ഐ. പി .എൽ മത്സരം മാറ്റിവച്ചു.

അഹമ്മദാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുർന്ന് തിങ്കളാഴ്ച കൊൽക്കത്തയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഇതാദ്യമായാണ് ഐ.പി.എൽ നടക്കുന്നതിനിടെ കളിക്കാർ കോവിഡ് ബാധിതരാകുന്നത്.

നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവർ ഫലം പോസറ്റീവായത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം അറിയിച്ചു. ഇരുവരും ഐസൊലേഷനിലാണ്. ടീം ഡോക്ടർമാർ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു