‘രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എന്‍ഡിഎ അംഗം ഞാനായിരിക്കും’

തൃക്കാക്കരയിൽ വൻ വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് വരുന്ന എൻഡിഎ അംഗമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുണ്ട്. ഇടതുപക്ഷത്തിന് എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടുകളാണുള്ളത്. മഞ്ഞക്കുറ്റി പാവം മനുഷ്യരുടെയടുത്ത് അടിച്ചപ്പോൾ 10,000 വോട്ടുകൾ പോയി. അതാണ് അവസ്ഥ. പിണറായി വിജയന്റെയും വിഡി സതീശന്റെയും വാട്ടർലൂ ആയിരിക്കും തൃക്കാക്കര. ഞാൻ അത്ഭുതങ്ങൾ ചെയ്യും.” – എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം, ബൂത്ത് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രാധാകൃഷ്ണനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ചെറിയ വാക്കേറ്റമുണ്ടായി. രാധാകൃഷ്ണൻ മണ്ഡലത്തിൽ വോട്ടില്ല. അവർ ബൂത്തുകളിൽ പര്യടനം നടത്തുകയാണ്.